അറബിക്കടലിന്റെ റാണി, കേരളത്തിന്റെ മെട്രോ സിറ്റി. കേട്ടറിവുള്ളവർക്ക് പുളകിതമാകുന്ന വാക്കുകൾ എന്നാൽ നേരിട്ട് കണ്ടാലല്ലേ കൂടെ കിടക്കുന്നവർക്കേ രാപനി അറിയൂ എന്നൊരു ചൊല്ലുണ്ട്. അതേ കൊച്ചി നേരിൽ കണ്ടവനും മട്ടാഞ്ചേരി, ഇടക്കൊച്ചി എന്നീ പ്രദേശങ്ങളിലും പോയവർക്കറിയാം

അറബിക്കടലിന്റെ റാണി, കേരളത്തിന്റെ മെട്രോ സിറ്റി. കേട്ടറിവുള്ളവർക്ക് പുളകിതമാകുന്ന വാക്കുകൾ എന്നാൽ നേരിട്ട് കണ്ടാലല്ലേ കൂടെ കിടക്കുന്നവർക്കേ രാപനി അറിയൂ എന്നൊരു ചൊല്ലുണ്ട്. അതേ കൊച്ചി നേരിൽ കണ്ടവനും മട്ടാഞ്ചേരി, ഇടക്കൊച്ചി എന്നീ പ്രദേശങ്ങളിലും പോയവർക്കറിയാം മൂക്ക് പിടിക്കാതെ നടന്നു പോകാൻ പറ്റുന്ന ഒരു റോഡെങ്കിലും അവിടെയുണ്ടോ?

റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ, റോഡിന്റെ ഇരു വശത്തു കൂടെയും കെട്ടികിടക്കുന്ന മലവിസർജനം, കോർപറേഷൻ പേരിനു വേണ്ടി വെച്ച ഡ്രംമുകൾ നിറഞ്ഞു കവിഞ്ഞു പട്ടിയും, പൂച്ചയും, എലിയും, കാക്കയും എന്ന് വേണ്ട സകല ശ്രുദ്ധ ജീവികളും എച്ചിലിന് വേണ്ടി കടി പിടി കൂടുന്ന കാഴ്ച വളരെ അസഹനീയം തന്നെ.
കേരളത്തിന്റെ സ്‌കൂളുകളും, ആശുപത്രികളും ഹൈട്ടെക് ആക്കുവാൻ സർക്കാർ തുനിഞ്ഞിറങ്ങുമ്പോൾ, കേരളത്തിലെ ഏറ്റവുമധികം ടൂറിസ്റ്റുകൾ വന്നു പോകുന്നു ഈ നാടിന്റെ അവസ്ഥ എന്ത് കൊണ്ടാണ് മാറി മാറി വരുന്ന സർക്കാറുകൾ കാര്യമായി ശ്രദ്ധ ചെലുത്താത്തത്. അവിടെവിടെ നിന്ന് ചില പ്രധിഷേധ സ്വരമുയരുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തെന്നു വരുത്തിക്കോയിട്ടുകയല്ലാതെ ഒരു ശാശ്വത പരിഹാരത്തിനുള്ള ഒരു നടപടിയും എടുക്കാൻ ഒരു സർക്കാരിനും കഴിയുന്നില്ലേ?…
താൽക്കാല ഓട്ടടക്കൽ എന്ന പ്രഹസനം ഒഴിവാക്കി ദീർഘ കാല കാഴ്ചപ്പാടോടെ സ്ഥിരമായ ഒരു വികസനമാണ് ഈ നാടിനു വേണ്ടത്. എന്താണ് അതിന് ഒരു മാർഗ്ഗം എന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും, വ്യവസായിക, വ്യാപാരപ്രമുഖരും കൂടിയിരുന്ന് നല്ലൊരു പരിഹാരം നടപ്പിലാക്കാനുള്ള ഇച്ചാ ശക്തി കാണിക്കണം.


എന്തൊക്ക തരത്തിലുള്ള ബുദ്ധിമുട്ടുകൾ ജനങ്ങൾ അവിടെ അനുഭവിക്കുന്നുണ്ട് എന്ന് നോക്കാം.

1. പാർപ്പിടം, 2.ശുദ്ധവെള്ളം, 3.ശുദ്ധവായു, 4.സാമൂഹ്യ ദ്രോഹികളുടെ ആക്രമണം.5. മാറാരോഗങ്ങൾ

1.പാർപ്പിടം:മട്ടാഞ്ചേരിയിലുള്ള കൂടുതൽ വീടുകളും കെട്ടിടങ്ങളും വളരെ കാലം പാഴക്കമുള്ളതും വേണ്ടത്ര അറ്റക്കുറ്റ പണികൾ നടത്താതെ ഇടിഞ്ഞു പൊളിഞ്ഞു ഒരു സുരക്ഷിതവുമില്ലാത്ത ഒരു അവസ്ഥയിലാണ് അവർ ജീവിക്കുന്നത്. വളരെ ചുരുങ്ങിയ , ഇടുങ്ങിയതുമായ റൂമുകളിൽ വേണ്ടത്ര സൗകര്യം ഇല്ലാത്ത അവസ്ഥയിൽ കുത്തിമറിച്ചും, ഇറക്കി കെട്ടിയും അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന കാഴ്ച്ച നമ്മുടെ കണ്ണ് അലിയിക്കും.

2. ശുദ്ധ ജലം :പൈപ്പിലൂടെ കിട്ടുന്ന വെള്ളം ഇന്നും കിട്ടാകനിയാണ്, ചിലപ്പോൾ വെള്ളം വരും, ചിലപ്പോൾ കലങ്ങിയ വെള്ളം വരും, ചിലപ്പോൾ വെറും കാറ്റു വരും ഇങ്ങനെ കുടിക്കാനും, കുളിക്കാനും നിത്യ ആവശ്യങ്ങൾക്കും വേണ്ടി ഇവിടെയുള്ള ജനങ്ങൾ പൈപ്പിന് ചോട്ടിൽ ക്യൂ നിൽക്കുന്ന അവസ്ഥ ഇന്നും നില നിൽക്കുന്നു.

3.ശുദ്ധവായു:-മാലിന്യങ്ങൾ കത്തിച്ചും, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള പുക കാരണം അന്തരീക്ഷ മലനീകണം മൂലവും വാഹനങ്ങളിൽ നിന്നുള്ള പുക കാരണവും ജനങ്ങൾക്ക്‌ ശുദ്ധവായുവിന്റെ അഭാവം പലപ്പോഴും അനുഭവപ്പെടാറുണ്ട് എന്നത് ഒരു വസ്തുതയാണ്.

4. സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം :-ടൂറിസത്തിന്റെ മറവിൽ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടവും, യുവാക്കളെ പല തരത്തിൽ പ്രലോഭത്തിൽ കുടുക്കി യുവാക്കളെ വഴി തെറ്റിക്കുന്ന വാർത്തകൾ നിരന്തരം വന്നു കൊണ്ടിരിക്കുന്നു.

5. മാറാരോഗങ്ങൾ :- ശുദ്ധ ജലത്തിൻെരെയും പരിസര മലനീകരണത്തിന്റെയും ഇരകളായി ജനിക്കുന്ന കുഞ്ഞുങ്ങൾ പോലും മാറാ രോഗത്തിന് അടിമകളാകുന്നു.

എന്താണ് ഇതിനെല്ലാം പരിഹാരം?

വളരെ യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രദേശത്തിന്റെ ശോജനീയ അവസ്ഥക്ക് പരിഹാരം കാണാൻ ഭരണ കർത്താക്കൾ തയ്യാറാകണം. പഴയ കെട്ടിടങ്ങളും വീടുകളും പൊളിച്ചു മാറ്റി അവർക്ക് ശുജീകരണ സൗകര്യത്തോട് കൂടിയ വീടുകൾ നിർമിക്കാൻ സർക്കാർ തയ്യാറാകുക,വളരെ ശോജനീയ അവസ്ഥയിൽ വാടകക്കോ, ലീസിനോ, കൂടുതൽ ഇടുസ്സായി താമസിക്കുന്നവരെ കണ്ടെത്തി അവരെ സൗകര്യമായ സ്ഥലത്ത് ഫ്ലാറ്റുകൾ നിർമിച്ചു കൊടുത്തു കൊണ്ട് അവിടേക്ക് മാറ്റി താമസിപ്പിക്കുക,ഇടുങ്ങിയും കുത്തിമറച്ചു താമസിക്കുന്നത് ഒഴിവാക്കി വീടുകൾ തമ്മിൽ തമ്മിൽ കുറച്ചു അകലം പാലിച്ചു കൊണ്ടുള്ള കെട്ടിട നിർമ്മാണ ഭേതഗതി വരുത്തുക, മാറി താമസിക്കാൻ ആഗ്രകിക്കുന്നവർക്ക് ഉചിതമായ നഷ്ട്ട പരിഹാരം നൽകി ആ സ്ഥലം സർക്കാർ ഏറ്റെടുത്തുകൊണ്ട് കഴിയുന്നത്ര ജന സാന്ദ്രത കുറക്കുക, കൂടുതൽ ശുദ്ധ ജല സൗകര്യം ഏർപ്പെടുത്തുക,ഖര മാലിന്യവും, ജൈവ മാലിന്യവും ദിവസവും ശേഖരിച്ചു കൊണ്ട് ന്യൂതന വിദ്യ ഉപയോഗിച്ച് സംസ്കരിക്കുക,ശുചീകണാരത്തിന്റെ കാര്യത്തിലും, ലഹരിയുടെ ഉപയോഗത്തിന്റെ കാര്യത്തിലും ബോധവൽക്കരണവും നിയമ പാലകരുടെ നിരന്തര ഇടപെടലുകളു നടത്തുക. ഇത്രയൊക്കെയെങ്കിലും ചെയ്യാൻ കഴിഞ്ഞാലേ ഈ പ്രദേശത്തിന്റെ ശോജനീയ അവസ്ഥയിൽ നിന്ന് അറബിക്കടലിന്റെ റാണിയുടെ പ്രതാപം വീണ്ടെടുത്ത്” ആ കൊച്ചി എത്തി മൂക്ക് പൊത്തിക്കോ “എന്ന പരിഹാസത്തിൽ നിന്ന് കര കയറാൻ കഴിയുകയുള്ളു. കൊച്ചിയുടെ സൗന്ദര്യം കാണാൻ വരുന്നവരെ കൊതുകിന്റെ കടി കൊണ്ട് വായും മൂക്കും പൊത്തി പിടിച്ചു നടക്കുന്ന അവസ്ഥയിൽ നിന്ന് മാറാൻ കഴിയുള്ളൂ. കുറേ കാലം ഈ പ്രദേശത്തു ജീവിച്ചവൻ എന്ന നിലയിലും ഇപ്പോഴും ഇടക്കൊക്കെ അവിടെ പോകേണ്ടി വരുന്നവൻ എന്ന നിലയിലും എഴുതുന്നതാണ്. ഇത് ആരെയും ഇടിച്ചു താഴ്ത്താനോ, ആരെയും മോശക്കാരണക്കാനോ അല്ല. അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ.

റിപ്പോർട്ട്: അബ്ദുൾകലാം ആലങ്കോട്

spot_img

Related Articles

Latest news