ഏത് തരം വിസയുള്ള സന്ദർശകർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

റിയാദ്:

പരമാവധി ആളുകൾക്ക് ഉംറ നിർവ്വഹിക്കുവാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

രാജ്യത്തെ മറ്റ് നഗരങ്ങൾ സന്ദർശിക്കുന്നതിനായി ഒരു വർഷം സാധുതയുള്ള ടൂറിസ്റ്റ് വിസ നേടുന്നതിനും അവസരമൊരുക്കും.

ഫാമിലി വിസിറ്റ് വിസയുള്ളവർക്ക് ഉംറ നിർവഹിക്കാൻ ഈറ്റ്മർന ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

ഉംറ നിർവഹിക്കുനെത്തുന്ന സന്ദർശകർ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് നേടേണ്ടതുണ്ട്, അതിൽ COVID-19 ചികിത്സയുടെ ചിലവ്, മരണമോ വൈകല്യമോ ഉണ്ടാക്കുന്ന അപകടങ്ങൾ, ഫ്ലൈറ്റ് കാലതാമസമോ റദ്ദാക്കലോ മൂലമോ ഉണ്ടാകുന്ന ചെലവുകൾ എന്നിവ ഉൾപ്പെട്ടതാവണം

49 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസ ഓൺ ലൈൻ ആയി നേടാനും അല്ലെങ്കിൽ എയർപോർട്ടുകളിൽ ഓൺ അറൈവൽ കിട്ടുന്നതിനും സൗകര്യമൊരുക്കും. മറ്റു രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ അതാത് രാജ്യങ്ങളിലെ സൗദി എംബസികളിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് വിസയ്ക്ക് അപേക്ഷിക്കണം.

spot_img

Related Articles

Latest news