കൊച്ചി: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന എ.കെ.ബാലന്റെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് എ.കെ. ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്.
വിവാദ പ്രസ്താവന ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം. സംഘടനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എ കെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ രംഗത്ത് പ്രതിഷേധം കടുക്കുകയാണ്. ബാലന്റെ പ്രസ്താവന സി.പി.എം നേതൃത്വത്തിന്റെ അറിവോടെയുള്ളതാണ് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. കേരളത്തില്‍ വർഗീയ വിഭജനം ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

