കണ്ണൂർ ഉത്സവം 2024 കിയോസ് പതിനാലാം വാർഷികവും, പത്തു, പന്ത്രണ്ടാം ക്ലാസ് പാസ്സായവർക്കുള്ള ആദരവും

റിയാദ് :കിയോസ് (കണ്ണൂർ കൂട്ടായ്മ )എക്സിറ്റ് പതിനെട്ട് റിയാദ് ഇസ്ത്രയിൽ വെച്ചു പതിനാലാം വാർഷികവും എസ്. എസ്. എൽ. സി, പ്ലസ് ടു പാസ്സായ അംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ ചടങ്ങും ആഘോഷിച്ചു. സംസ്‍കാരിക സമ്മേളനം റിയാദിൽ ഹൃസ്വാ സന്ദർശനത്തിനു വന്ന സ്ഥാപക കൺവീനർ അബൂട്ടി മാസ്റ്റർ ഉത്ഘാടനം ചെയ്തു. ചെയർമാൻ ഡോ സൂരജിന്റെ അദ്യക്ഷതയിൽ ചടങ്ങിന് എഞ്ചി : ഹുസൈൻ അലി, , പി വി അബ്ദുറഹ്മാൻ, കെ. പി. അബ്ദുൽ മജീദ്, ശാക്കിർ കൂടാളി,ഹാഷിം നീർവേലി, വി കെ മുഹമ്മദ്‌, യൂ. പി. മുസ്തഫ, വിഗേഷ്, ലിയാഖത്ത്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ പൂക്കോയ തങ്ങൾ സ്വാഗതവും, പ്രോഗ്രാം കൺവീനർ സൈഫു നന്ദിയും പറഞ്ഞു. പരിപാടിയിൽ വെച്ചു പതിനഞ്ചമത് വാർഷിക പ്രഖ്യാപനം മായ ജാല പ്രകടനം നടത്തി നാസർ ഗുരുക്കൾ കാണികളെ വിസ്മയിപ്പിച്ചു. ഇന്ത്യൻ എംബസി സ്കൂൾ അധ്യാപകൻ സലീം അവതാരകനും,റസാക് മണക്കായി,നവാസ് കണ്ണൂർ, സനൂപ് കുമാർ, അനിൽ ചിറക്കൽ, യൂനുസ് പൊന്നിയം,പുഷ്പദാസ് ധർമ്മടം, രാഹുൽ, വരുൺ, ഇസ്മായിൽ കണ്ണൂർ, ഷഫീക് കണ്ണൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. മൊമെന്റോ അൻവർ, പ്രഭാകരൻ തയ്യാർ ചെയ്തു. ചടങ്ങിനു കൊഴുപ്പേകാൻ കിയോസ് മ്യൂസിക് ഗ്രൂപ്പ്‌ ഗാന മേളയും, ഫ്യൂഷൻ സംഗീതവും ഒരുക്കി. കൈരളി ഡാൻസ് ഗ്രൂപ്പ്‌ അവതരിപ്പിച്ച നൃത്യനൃത്യങ്ങളും കലാ കായിക പരിപാടികളും ടി.പി.മുക്താർ നിയന്ത്രിച്ചു. അന്നദാനം നൽകി ചടങ്ങു പര്യവസാനിപ്പിച്ചു .

spot_img

Related Articles

Latest news