കരിപ്പൂർ വിമാന അപകടനഷ്ടപരിഹാരം മോൺറിയൽ കൺവെൻഷൻ പ്രകാരം നൽകുക മലബാർ ഡവലപ്മെന്റ് ഫോറം 

കോഴിക്കോട്: -കരിപ്പൂർ വിമാനപകടത്തിൽ പരിക്ക് പറ്റിയവർക്കുള്ള നഷ്ട പരിഹാരം ആരുടെയും ഔദാര്യമല്ല. അന്താരാഷ്ട്ര ഉടമ്പടി പാലിച്ചുകൊണ്ട് യാത്രക്കാർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം.

 

ജൂലൈ 8,9,10 തിയ്യതികളിൽ ഏയർ ഇന്ത്യയുടെ ലീഗൽ കൺസൽട്ടന്റ് അഡ്വ.ജോസഫ് കോടിയത്രയുടെ നേതൃത്വത്തിൽ ഏയർഇന്ത്യ ഉദ്യോഗസ്ഥൻമാർ പങ്കെടുക്കുന്ന യാത്രക്കാരുമായുള്ള നെഗോസിയേഷൻ മിറ്റിങ്ങ് കോഴിക്കോട് താജ് ഹോട്ടലിൽ നടന്നുവരുന്നു. 35ഓളം മാരകമായ പരിക്ക് പറ്റിയവരാണ് നെഗോസി യേഷനിൽ പങ്കെടുക്കുന്നത്

 

മേജർ ഓപ്പറേഷൻ കഴിഞ്ഞിട്ടും ജിവിതത്തിലെക്ക് തിരിച്ച് വരാൻ കഴിയാത്തവരും ഒരിക്കലും സാധാരണ ജീവിതം നയിക്കാൻ കഴിയാത്തവരുമാണ് യാത്രക്കാരിൽ മഹാഭൂരിപക്ഷവും. ഇവർ ചികിൽസക്ക് ലക്ഷകണക്കിന് രൂപ ചിലവഴിച്ചവരാണ് ഏയർ ഇന്ത്യ നൽകുന്ന നഷ്ടപരിഹാര തുക ജിവിതകാലം മുഴുവനും ചികിത്സക്ക് തന്നെ വരും അതിനാൽ ജിവിതത്തിലൊരിക്കലും തൊഴിലെടുക്കാൻ കഴിയാത്ത ഈ ഹത ഭാഗ്യരായ തൊഴിലാളികൾക്ക് ജിവനാശം കുടി കണക്കാക്കി നഷ്ഠ പരിഹാരം നൽകണം അതിന് ഏയർ ഇന്ത്യ അധികാരികൾ തയ്യാറായില്ലങ്കിൽ അന്താരാഷ്ട്ര കോടതിയെസമീപിക്കുമെന്ന് എം.ഡി ഫ് ചെയർമാൻ യു.എ നസീർ ,പ്രസിണ്ടണ്ട് എസ്സ് എ അബൂബക്കർ ,ജന: സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ട്രഷറർ സന്തോഷ് വിപി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു

 

പുർണ്ണമായും വിഗലാംഗരായി മാറിയ യാത്രക്കാർക്ക് കോഴിക്കോട്ടെയും ,മലപ്പുറത്തെയും സ്വകാര്യ ആശുപത്രികൾ തൽക്കാലിക ഡിസേബ്ൾ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനാൽ അത്തരം യാത്രക്കാർക്ക് നെഗൊസിയേഷനിൽ ആവശ്യമായ രേഖ എയർഇന്ത്യ അധികാരികൾക്ക് മുമ്പാകെ നൽകാൻ സാധിച്ചിട്ടില്ല സ്വകാര്യ ആശുപത്രികൾ ഈ നില തുടർന്നാൽ ആശുപത്രികൾക്കെതിരെ ശക്തമായ പ്രക്ഷോപം സങ്കടിപ്പിക്കുമെന്ന്

മലബാർ ഡവലെപ്പ്മെൻ്റ് ഫോറം ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി മുന്നറിയിപ്പ് നൽകി.

 

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരിക്ക് പറ്റിയവർക്ക് പ്രഖ്യാപിച്ച അശ്വാസ തുക അപകടം സംഭവിച്ച് ഒരു വർഷമാവാറായിട്ടും നൽകിയിട്ടില്ല ഇത് യാത്രക്കാരോട് ഗവൺമെൻ്റുകൾ കാണിച്ച വലിയ അനീതിയാണന്നും അദ്ധേഹം പറഞ്ഞു.

spot_img

Related Articles

Latest news