മുക്കം: കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ സംഗമം മൾട്ടി സ്റ്റേറ്റ് കോ -ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മുക്കത്തെ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
പത്ത് വർഷത്തോളമായി കലൂർ ബിൽഡിംഗിൽ പ്രവൃത്തിച്ചു വരുന്ന ബ്രാഞ്ച് ഓഫീസ് വിപുലമായ സൗകര്യങ്ങളോടെയാണ് ബൈപാസ് റോഡ് ജംഗ്ഷനിലെ പിടിഎച്ച് ടവറിൽ സേവനം തുടങ്ങിയത്.
സംഗമം ഡയരക്റ്റർ ബോർഡ് വൈസ് പ്രസിഡൻ്റ് ടി കെ ഹുസൈൻ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ വി കെ മുഹമ്മദ് അഷ്ഫാഖ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻ്റ് ആർ കെ അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് ടി കെ മാധവൻ മുഖ്യാതിഥിയായിരുന്നു. മുക്കം നഗരസഭ കൗൺസിലർമാരായ സുഹ്റ വഹാബ്, ശഫീഖ് മാടായി,എ പി നസീം,ജസീല അസീസ്, ബനൂജ വി , കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് യൂസുഫ് , വ്യാപാരി – വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡൻ്റ് അലി അക്ബർ, റിട്ട. ഹെഡ്മാസ്റ്റർ ഒ വേലായുധൻ എന്നിവർ ആശംസകൾ നേർന്നു. സൈഫു റഷീദ്,സലീന പുൽപറമ്പിൽ എന്നിവർ ഗാനമാലപിച്ചു
അതിഥികൾക്ക് സംഗമത്തിൻ്റെ സ്നേഹോപഹാരം കൈമാറി. സ്റ്റാഫംഗങ്ങളായ പി കെ ശംസുദ്ദീൻ, മുഹ്സിന പി , അശ്വതി പി, മുസ്തഫ കള്ളിവളപ്പിൽ, മുഹമ്മദ് സഹൽ പി,ഷമീന കെ എസ് എന്നിവർക്ക് പെർഫോമൻസ് അവാർഡുകൾ വിതരണം ചെയ്തു. ഓഫീസ് നിർമാണത്തിൽ പങ്കാളികളായ റിയാസ് ( മാസ് ഗ്ലാസ് & പ്ലൈവുഡ്സ് ), മുഹമ്മദ് ഹാഷിർ ഒ സി ( ഇലക്ട്രീഷ്യൻ) എന്നിവർക്ക് മെമെൻ്റോ നൽകി. ഇ അബ്ദുസത്താർ, ഒ വേലായുധൻ, ഫാത്തിമ മെഹർ എന്നിവർ ഓഹരി – നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായി.
മികച്ച പ്രകടനം കാഴ്ചവച്ച സംഗമം പലിശ രഹിത അയൽക്കൂട്ടങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
എൻ കെ അബ്ദുൽ ഗഫൂർ,ശാഹിദ് നെല്ലിക്കാപറമ്പ്, സുബൈർ ഓമശേരി, അസ് ലം ചെറുവാടി, സലാം ചാലിയാർ, ലിയാക്കത്തലി മുറമ്പാത്തി, റസിയ ടി ടി , ഉസ് വത്ത് കരീം, ഒ സഫിയ, ഷാഹിന ടീച്ചർ, ഗഫൂർ മാസ്റ്റർ, എം എ അബ്ദുസലാം, ഉസാമ പയനാട്ട് എന്നിവർ സന്നിഹിതരായിരുന്നു.
ബ്രാഞ്ച് കമ്മറ്റി കൺവീനർ എം പി ജാഫർ സ്വാഗതവും സംഘാടക സമിതി രക്ഷാധികാരി ഇ ബഷീർ നന്ദിയും പറഞ്ഞു.
ഫോട്ടോ: മുക്കം സംഗമം പുതിയ ബ്രാഞ്ച് ഓഫീസിൻ്റെ ഉദ്ഘാടനം സംഗമം ഡയരക്റ്റർ ബോർഡ് വൈസ് പ്രസിഡൻ്റ് ടി കെ ഹുസൈൻ നിർവഹിക്കുന്നു.

