റോഡിലെ വെള്ളക്കെട്ടിൽ തെന്നിവീണ് വിദ്യാർഥിനികൾ, ഒഴുക്കിൽപ്പെട്ടു; വൻ അപകടം ഒഴിവായി.

കോട്ടയം: തീക്കോയി അയ്യമ്പാറ റോഡിലെ വെള്ളക്കെട്ടിൽ തെന്നിവീണ് വിദ്യാർഥിനികൾ ഒഴുക്കിൽപ്പെട്ടു. തീക്കോയി സെന്റ് മേരിസ് സ്കൂളിലെ വിദ്യാർഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. 50 മീറ്ററോളം ദൂരം ഒഴുകിപ്പോയ വിദ്യാർഥിനികളെ രക്ഷപ്പെടുത്തി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തീക്കോയി സെൻ്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി വാഹനത്തിന് വഴിമാറി കൊടുക്കുന്നതിനിടെ കാനയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും മീനച്ചിലാറ്റിലേക്ക് കേവലം 25 മീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ശക്തമായ ഒഴുക്കായിരുന്നെങ്കിലും ആഴമില്ലാത്തത് മൂലം അപകടം ഒഴിവായി. 50 മീറ്ററോളം ദൂരം ഒഴുകിപ്പോയ വിദ്യാർഥിനികളെ സമീപവാസിയായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ സി ജെ മത്തായി ആണ് രക്ഷപ്പെടുത്തിയത്.

spot_img

Related Articles

Latest news