ആലപ്പുഴ: ആറ്റിങ്ങല്‍ മുന്‍ എം.പിയും സി.പി.എം നേതാവുമായ എ. സമ്ബത്ത് ഒന്നാം പിണറായി സര്‍ക്കാറിെന്റ കാലത്ത് ഡല്‍ഹിയിലെ കേരളത്തിെന്റ ലെയ്സണ്‍ ഓഫിസര്‍ എന്ന നിലയില്‍ കൈപ്പറ്റിയത് 22,74,346 രൂപയെന്ന് വിവരാവകാശ രേഖ. ശമ്ബളം, യാത്രബത്ത, മെഡിക്കല്‍ ആനുകൂല്യം എന്നിങ്ങനെ 2019 ആഗസ്റ്റ് മൂന്നുമുതല്‍ 2021 മാര്‍ച്ച് ഒന്നുവരെ 19 മാസത്തിനിെടയാണ് ഇത്രയും രൂപ കൈപ്പറ്റിയതെന്ന് കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷക്കുള്ള മറുപടിയില്‍ ഡല്‍ഹിയിലെ കേരള ഹൗസ് റെസിഡന്റ് കമീഷണറുടെ കാര്യാലയം വ്യക്തമാക്കി.
ശമ്ബള ഇനത്തില്‍ 14,88,244 രൂപ, യാത്രബത്ത 8,51,952 രൂപ, മെഡിക്കല്‍ ആനുകൂല്യം 4150 രൂപ എന്നിങ്ങനെയാണ് കൈപ്പറ്റിയത്. ഈ കാലയളവില്‍ ശരാശരി മാസശമ്ബളം 1,19,000 രൂപ കൈപ്പറ്റിയതായി കണക്കാക്കാമെന്നും പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി. ലെയ്സണ്‍ ഓഫിസര്‍ എന്ന നിലയില്‍ സമ്ബത്ത് കോടികള്‍ ആനുകൂല്യമായി കൈപ്പറ്റിയെന്ന ആരോപണമാണ് ഇവിടെ പൊളിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയെത്തത്തുടര്ന്ന് സമ്ബത്തിനെ ഏതെങ്കിലുമൊരു അധികാരസ്ഥാനത്ത് അവരോധിക്കണമെന്ന സി.പി.എം തീരുമാനത്തിെന്റ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു തസ്തിക സൃഷ്ടിച്ചത്. സ്വജനപക്ഷപാതത്തിന് നടത്തിയ ഈ നീക്കം ഖജനാവിന് വന്‍ നഷ്ടം വരുത്തുമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു.
കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള കേന്ദ്രങ്ങള്‍ നടത്തിയ ആരോപണങ്ങളില്‍ വലിയ കഴമ്ബില്ലെന്ന വസ്തുതയാണ് വിവരാവകാശ രേഖ വഴി പുറത്തുവന്നത്.