ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു 

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പതിനായിരം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായാണ് കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ പരിപാടി സംഘടിപ്പിച്ചത്.

വാർഡ് 22 ൽ പ്രവൃത്തി പൂർത്തീകരിച്ച കണക്കഞ്ചേരി ജയശ്രീയുടെ വീടിൻ്റെ താക്കോൽദാനമാണ് നടത്തിയത്. പരിപാടിയുടെ ഭാഗമായി വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങും നടത്തുകയുണ്ടായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ തിരുവലത്ത്, ഹസ്ന റഷീദ്, പി കൗലത്ത്, നജീബ് പാലക്കൽ, വി.ഇ.ഒ എൻ ശ്രീജ, കെ മോഹനൻ, കെ സുനിൽകുമാർ, എം.കെ മുഹമ്മദ്, കെ ജയപ്രകാശൻ, ഗഫൂർ മണലൊടി സംസാരിച്ചു. വാർഡ് മെമ്പർ ടി ശിവാനന്ദൻ സ്വാഗതവും കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news