മരുഭൂവിനുള്ളിൽ മലകൾ ഒളിപ്പിച്ച താഴ്‌വരയിൽ വീണ്ടും മധുരനാരങ്ങ വിളവെടുക്കുന്ന നാളുകൾ, കാഴ്ചക്കാരുടെ കണ്ണുകൾക്ക് കുളിർമ്മയും നാവുകൾക്ക് മധുരവും പകർന്ന് ഓറഞ്ചിന്റെ വിവിധ രൂപഭേദങ്ങളും രുചിഭേദങ്ങളും. ഓറഞ്ച് ഫെസ്റ്റിവൽ ഒരുക്കി കാഴ്ചക്കാരെ കാത്തിരിക്കുന്ന ചെറുപട്ടണം. ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ഇനി ഒരാഴ്ച കൂടി മാത്രം.