1000 അലോപ്പതി ഡോക്ടർമാരെ ആയുർവേദത്തിലേക്ക് മാറ്റും : രാംദേവ്

ഹരിദ്വാർ : കോവിഡ് പ്രതിരോധിക്കാൻ അലോപ്പതി ചികിത്സ ഉപയോഗിക്കുന്നതിനെതിരെ ഉയർത്തിയ വിമർശനം നില നിൽക്കെ ബാബ രാംദേവിന്റെ പുതിയ വെളിപ്പെടുത്തൽ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരാതി നില നിൽക്കെ തന്നെയാണ് പുതിയ പ്രസ്താവന.

ഹരിദ്വാറിൽ നടക്കുന്ന തന്റെ യോഗ ക്ലാസ്സിനിടെയാണ് ബാബ രാംദേവിന്റെ പുതിയ വെളിപ്പെടുത്തൽ. അടുത്ത വർഷം എം ബി ബി എസ് , എം ഡി ബിരുദമുള്ള 1000 അലോപ്പതി ഡോക്ടർമാരെ ആയുർവേദത്തിലേക്ക് തിരിച്ചു കൊണ്ടു വരിക തന്റെ ദൗത്യമാണെന്ന് രാംദേവ് അറിയിച്ചു.

നിരവധി ഡോക്ടർമാർ ഇപ്പോൾ തന്നെ പ്രാക്റ്റീസ് ഉപേക്ഷിക്കുകയോ പ്രകൃതി ചികിത്സയിലേക്കും തിരിയുകയോ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

spot_img

Related Articles

Latest news