കോഴിയിറച്ചിക്ക് 1,000 രൂപ, 12 മുട്ടയ്‌ക്ക് 500 രൂപ; വിലക്കയറ്റത്തില്‍ അന്ധാളിച്ച്‌ പാക് ജനത

സ്ലാമാബാദ്: പാകിസ്താനില്‍ സാമ്ബത്തിക പ്രതിസന്ധിരൂക്ഷം.അവശ്യസാധനങ്ങള്‍ക്ക് തീവിലയായതോടെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് പാക് ജനത.

രാജ്യത്ത് ഒരു കിലോഗ്രാം കോഴിയിറച്ചിക്ക് ആയിരം രൂപയും ഒരു ഡസന്‍ കോഴിമുട്ടയ്‌ക്ക് 500 രൂപയുമാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോയാബീന്റെയും കനോലയുടെയും ഇറക്കുമതി കുറഞ്ഞതാണ് ചിക്കന് വില കൂടാനുള്ള കാരണമായി പാക് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

സോയാബീന്‍,കനോല വിത്ത് തുടങ്ങിയവയുടെ ഇറക്കുമതിയ്‌ക്ക് രാജ്യത്ത് വലിയ നിയന്ത്രണങ്ങളാണ് ഉള്ളത്. തുറമുഖത്ത് ക്ലിയറന്‍സ് കിട്ടാതെ ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് രാജ്യത്തുടനീളമുള്ള കോഴി ഫാമുകളെ ബാധിച്ചു. ഇതാണ് കോഴിയിറച്ചിക്ക് വില കൂടാനുണ്ടായ കാരണം.

spot_img

Related Articles

Latest news