ആന്ധ്രയിൽ ഓക്സിജന്‍ കിട്ടാതെ 11 രോഗികള്‍ മരിച്ചു.

ഹൈദരാബാദ്: ഓക്സിജന്‍ കിട്ടാതെ 11 രോഗികള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. വെന്റിലേറ്ററിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. തിരുപ്പതിയിലെ എസ്വിആര്‍ആര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികള്‍ നിമിഷ നേരം കൊണ്ട് മരണത്തിന് കീഴടങ്ങിയത്. ഓക്സിജന്‍ വിതരണം മിനുട്ടുകള്‍ മാത്രമാണ് തടസ്സപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും 25 മിനുട്ടോളം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടെന്നാണ് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തെത്തി.

135ഓളം ഐസിയുബെഡ്ഡും 400ലധികം ഓക്സിജന്‍ ബെഡ്ഡും ആശുപത്രിയിലുണ്ട്. എന്നാല്‍ 1100ഓളം രോഗികളാണ് നിലവിലുള്ള ആശുപത്രിയിലുള്ളത്. ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓക്സിജന്‍ ടാങ്കിലെ ഓക്സിജന്‍ തീര്‍ന്നിരുന്നു. തമിഴ്നാട്ടില്‍ നിന്ന് വന്ന ഓക്സിജന്‍ ടാങ്കറില്‍ നിന്ന് സംഭരണിയിലേക്ക് ഓക്സിജന്‍ കയറ്റുന്നതിനിടെയുണ്ടായ തടസ്സമാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയത്.

അതേസമയം, ഹാന്‍ഡ് ഫാനുകളും മറ്റ് മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാരും ബന്ധുക്കളും കിണഞ്ഞു പരിശ്രമിക്കുന്ന കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

Media wings:

spot_img

Related Articles

Latest news