ലഹരിക്ക് അടിമയായ 12കാരൻ 10വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നല്‍കി; ലഹരി വാങ്ങാൻ ലോക്കറില്‍ നിന്നും 3 ലക്ഷം രൂപ മോഷ്ടിച്ചു, ഇരുവരും ഡി-അഡിക്ഷൻ സെന്ററില്‍

കൊച്ചിയില്‍ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നല്‍കി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടില്‍നിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്.ലഹരി ഉപയോഗത്തിനായി വീട്ടില്‍ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം. വിവരം ചോദ്യം ചെയ്തതിന് കുട്ടി വീട്ടുകാരെ ആക്രമിച്ചു.

കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നല്‍കിയില്ല. തുടർച്ചയായ ലഹരി ഉപയോഗം ആണ്‍കുട്ടിയുടെ മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാക്കി. വീട്ടുകാരെ പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കുട്ടി എത്തി. രാത്രി വീട്ടില്‍ നിന്ന് സൈക്കിള്‍ എടുത്തുകൊണ്ടാണ് കുട്ടി ലഹരി ഉപയോഗിക്കാനായി പോയിരുന്നത്. ഒരു ദിവസം കുട്ടിയെ കാണാതായതോടെ രാത്രിയില്‍ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.

കുട്ടിയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. പിന്നാലെ ലഹരി വിമോചന കേന്ദ്രത്തിലെത്തിക്കുന്നത്. മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാല്‍ മതാപിതാക്കള്‍ ഉള്‍പ്പെടെ ജയിലില്‍ പോകുമെന്നായിരുന്നു 12 വയസുകാരന്റെ ഭീഷണി.

ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ച ശേഷമാണ് 10 വയസുകാരിയായ സഹോദരിക്ക് ലഹരി നല്‍കിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് സഹോദരിയെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടി അക്രമസക്തനായാണ് പെരുമാറുന്നത്. ലഹരിയുടെ ഉപയോഗം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയിരിക്കുന്നുവെന്ന് വിവരം.

spot_img

Related Articles

Latest news