12-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്.തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്.

തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് യുവതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയതായും സൂചനയുണ്ട്. പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പീഡനത്തിനാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.

യുവതിക്കെതിരെ മുമ്പും സമാനമായ കേസ് ഉണ്ട്. 14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച്‌ ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവത്രെ.

spot_img

Related Articles

Latest news