സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്ക് 14 അക്ക തിരിച്ചറിയല്‍ നമ്ബര്‍ വരുന്നു, വീടുകളും ഉള്‍പ്പെടും

തിരുവനന്തപുരം; കേരളത്തിലെ വീടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും തിരിച്ചറിയല്‍ നമ്ബര്‍ വരുന്നു.

14 അക്കത്തിലുള്ളതാകും തിരിച്ചറിയല്‍ നമ്ബര്‍. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായാണ് യുനീക് ബില്‍ഡിങ് നമ്ബര്‍ നടപ്പാക്കുന്നത്. കെട്ടിടങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുമാണ്‌ പുതിയ നമ്ബറെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്ബോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്ബരില്‍ വ്യത്യാസം വരാറുണ്ട്‌. ഇത്‌ കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത്‌ ഒഴിവാക്കാന്‍ വേണ്ടിയാണ്‌ സ്ഥിരം നമ്ബര്‍ നല്‍കാന്‍ തീരുമാനിച്ചത്. നിലവിലുള്ള വീട്ടുനമ്ബര്‍ തത്കാലം തുടരുമെങ്കിലും പുതിയ നമ്ബര്‍ വരുന്നതോടെ ഭാവിയില്‍ അപ്രസക്തമാകും.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍. നഗര-ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചയ സോഫ്റ്റ്വെയര്‍ വഴിയാണ് കെട്ടിട നമ്ബര്‍ അനുവദിക്കുന്നത്. വാര്‍ഡ് നമ്ബര്‍, ഡോര്‍ നമ്ബര്‍, സബ് നമ്ബര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്ബര്‍. ഇനി മുതല്‍ ആ രീതി ഉണ്ടാകില്ല. വീടുകള്‍ക്ക് നമ്ബര്‍ ഇടുന്ന സമയം തന്നെ യൂണീക് ബില്‍ഡിങ്‌ നമ്ബരും സഞ്ചയ സോഫ്റ്റ് വെയറില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ നമ്ബരിനൊപ്പം, യുണീക് നമ്ബരും ലഭ്യമാക്കാനുള്ള നടപടികള്‍ ഐകെഎം സ്വീകരിക്കും.

വസ്തുനികുതിയുടെ ഡിമാന്‍ഡ് രജിസ്റ്റര്‍ തയാറാക്കുമ്ബോഴും ഡിമാന്‍ഡ് നോട്ടീസിനൊപ്പവും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനൊപ്പവും സവിശേഷ തിരിച്ചറിയല്‍ നമ്ബര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. കെട്ടിട നികുതി അടയ്ക്കുമ്ബോഴും നമ്ബര്‍ ലഭിക്കും.

spot_img

Related Articles

Latest news