മോക് ഡ്രില്ലിന് ശേഷം 15 കാരനെ പീഡിപ്പിച്ചു: പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് പീഡനം. സംഭവത്തിൽ കുട്ടിയുടെ മൊഴി ഇന്ന്‌ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. മാവൂർ പഞ്ചായത്തംഗം ഉണ്ണികൃഷ്ണനെതിരെയാണ് പരാതി.

പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ മോക്ക് ഡ്രില്ലിന് ശേഷം മടങ്ങുന്നതിനിടെ പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. മാവൂർ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു.കേസിൽ പ്രതിയായ മാവൂർ പഞ്ചായത്ത്‌ അംഗം ഉണ്ണികൃഷ്ണൻ ഒളിവിലാണെന്നാണ് സൂചന.

spot_img

Related Articles

Latest news