മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 150 ഓളം പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ വെച്ച് കാരാട്ട് റസാഖ്.

കൊടുവളളി: കഴിഞ്ഞ അഞ്ച‌് വർഷം മുമ്പ്  കാരാട്ട‌് റസാഖിന്റെ പ്രകടന പത്രികയിലെ  പറഞ്ഞ 98 ശതമാനം പദ്ധതികളും പൂർത്തിയാക്കിയെന്ന‌് എൽഡിഎഫ‌് നേതാകൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളുടെ വികസന തുടർച്ചയാണ‌് കൊടുവളളിയിൽ ഇനി നടപ്പിലാക്കുക. മണ്ഡലത്തിലെ വിദ്യാഭ്യാസത്തിന‌്ന്നഊന്നൽ നൽകിയാണ‌് ഇത്തവണ പ്രകടന പത്രികതയ്യാറാക്കിയിരിക്കുന്നത‌്.  സ‌്ത്രീകൾക്ക‌്മാത്രമായി ഷീ ലോഡ‌്ജുകൾ,  വനിതാ സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ കാറ്ററിംഗ‌് യൂണിറ്റ‌് , കുടുബശ്രീ ചിക്കൻ യൂണിറ്റ‌്  എന്നിവസ്ഥാപിക്കും, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ഇൻ്റർനെറ്റ് കണക്ഷനും നൽകും, താലൂക്ക് ആശുപത്രിയിൽ പാരാമെഡിക്കൽ കോഴ്സ് ആരംഭിക്കും, പോളിടെക്നിക് സ്ഥാപിക്കും, മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ടർഫുകൾ സ്ഥാപിക്കും, സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കും, ദേശീയപാതയുടെ ഇരുവശവും സൗന്ദര്യവൽക്കരിക്കും, കട്ടിപ്പാറയിൽ വ്യവസായ പാർക്കിൽ 700 പേർക്ക് തൊഴിലവസരം നൽകും, വയോജന പാർക്ക് സ്ഥാപിക്കും, പ്രവാസി സഹകരണ സംഘം സ്ഥാപിക്കും, കാർഷിക നേഴ്സറി ഹബ്സ്ഥാപിക്കും,ശിശു സൗഹൃദ പാർക്കുകൾ തുറക്കും, താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയാക്കും, ആധുനിക രീതിയിൽ പൊതുശ്മശാനം നിർമ്മിക്കും ,കുടിവെള്ള ക്ഷാമത്തിന് പൂർണ പരിഹാരം കാണും, ഗ്രാമ ന്യായാലയത്തിന് കെട്ടിടം, പോലീസ് സ്റ്റേഷൻ സമുച്ചയം, മിനി സ്റ്റേഡിയം, നീന്തൽക്കുളം സാംസ്കാരിക നിലയം, എന്നിവ നിർമ്മിക്കും തുടങ്ങി 150 ഓളം പദ്ധതികളാണ് ജനങ്ങൾക്ക് മുമ്പിൽ വെച്ചത്. പത്രസമ്മേളനത്തിൽ എൽഡിഎഫ‌് ഭാരവാഹികളായ ആർപി ഭാസ‌്കരൻ, ഒപിഐ കോയ, സിപി നാസർകോയതങ്ങൾ, പിടിസി ഗഫൂർ, വേലായുധൻ, നന്മമണ്ഡലം കോ ഓർഡിറ്റേർമാരായ പി രാമചന്ദ്രൻ, എം പി മജീദ‌് എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news