കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ സൗദിയില്‍ കഴിഞ്ഞ 124 ദിവസത്തിനുള്ളില്‍ അടച്ചിട്ടിരുന്ന 1,500ഓളം പള്ളികള്‍ പ്രാര്‍ഥനക്കായി ഇസ്ലാമിക കാര്യ മന്ത്രാലയം വീണ്ടും തുറന്നുകൊടുത്തു.പള്ളികളെല്ലാം അണുവിമുക്തമാക്കുകയും ശുചീകരിച്ചുമാണ് വീണ്ടും തുറന്നുകൊടുക്കുന്നത്.
പ്രാര്‍ഥനക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 1,536 പള്ളികളിലാണ് ശുചീകരണം നടത്തിയത്.
രാജ്യത്തുള്ള എല്ലാ പള്ളികളും തുടര്‍ച്ചയായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നും പള്ളിയിലെത്തുന്നവരോടും ജീവനക്കാരോടും പള്ളികളിലേക്ക് പോകുമ്പോൾ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.