ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീപിടുത്തം:18 മരണം

മരിച്ചവരിലേറെയും കുട്ടികൾ

ബീജിങ് :ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ 18 മരണം. മരിച്ചവരിൽ അധികവും കുട്ടികൾ ആണ്.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. മരിച്ചവരിൽ കൂടുതലും 7 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.

രണ്ടാം നിലയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീ പടർന്നതോടെ കുട്ടികൾക്ക് രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ് വിവരം. ഷേചെങ്​ മാർഷ്യൽ ആർട്​സ്​ സെൻററിലാണ്​ തീപിടുത്തമുണ്ടായതെന്നാണ്​ വിവരം.

കെട്ടിടങ്ങളുടെ നിർമാണ രീതിയെ തുടർന്ന് തീപ്പിടുത്തം പതിവാണ് ചൈനയിൽ. 2000ത്തിൽ ക്രിസ്​മസ്​ ​തലേദിവസം ഹെനാനിലുണ്ടായ തീപിടിത്തത്തിൽ 309 പേർ മരിച്ചിരുന്നു.

spot_img

Related Articles

Latest news