റിയാദ് മെട്രോ ട്രെയിൻ ആരംഭിച്ചതു മുതല്‍ രണ്ട് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണം 1.8 കോടി കവിഞ്ഞു.റിയാദ് സിറ്റി റോയല്‍ കമീഷൻ ആണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
2024 ഡിസംബർ ഒന്നിനാണ് റിയാദ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. 1,62,000ലധികം ട്രിപ്പുകളാണ് ഈ കാലത്തിനിടയില്‍ ആറ് ലൈനുകളിലായി 190 ട്രെയിനുകള്‍ നടത്തിയത്. ഏകദേശം 45 ലക്ഷം കിലോമീറ്റർ പിന്നിട്ടു.
‘ബ്ലൂ ലൈനാണ്’ യാത്രക്കാരുടെ എണ്ണത്തില്‍ മുന്നില്‍. ഒരു കോടി യാത്രക്കാർ. 30 ലക്ഷത്തിലധികം യാത്രക്കാർ എത്തിയ കിങ് അബ്ദുല്ല ഫിനാൻഷ്യല്‍ സെൻറർ സ്റ്റേഷനാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരെ സ്വീകരിച്ച സ്റ്റേഷൻ.