സംസ്ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. ഞായറാഴ്ച വൈകിട്ടു വരെ 1,90,745 പേരാണ് https://covid19.kerala.gov.in/vaccine/ ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 40,000ത്തോളം പേര്‍ രേഖകളും അപ്ലോഡ് ചെയ്തു. ഇതുവരെ 4.88 ലക്ഷത്തിലധികം പേര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചു.
അനുബന്ധ രോഗമുള്ളവരെയാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വാക്സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. ശനിയാഴ്ചയാണ് അനുബന്ധ രോഗമുള്ള 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചത്. രോഗം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖ അപ്ലോഡ് ചെയ്തവര്‍ക്കാണ് മുന്‍ഗണന. നിരസിക്കപ്പെട്ടവര്‍ക്ക് മതിയായ രേഖ സഹിതം വീണ്ടും അപേക്ഷിക്കാം. അര്‍ഹരായവരെ വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്‌എംഎസ് വഴി അറിയിക്കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ ഈ എസ്‌എംഎസും കാണിക്കണം.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐടി വിങ്ങായി പ്രവര്‍ത്തിക്കുന്ന ഇ- ഹെല്‍ത്ത് പ്രോജക്‌ട് മാനേജ്മെന്റ് യൂണിറ്റാണ് രജിസ്ട്രേഷനുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്.