16കാരനുമായി നിരവധി സ്‌ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച്‌ ലൈംഗിക പീഡനം; 19കാരി അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍.ചവറ ശങ്കരമംഗലം കുമ്പളത്ത് ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്.

യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ യുവതിയെ പതിനാറുകാരന്റെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്നതായി ഇവര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാന്‍ഡു ചെയ്തു.

spot_img

Related Articles

Latest news