പ്രണയത്തിനു കണ്ണില്ലെന്നാണ് പറയാറ് . അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയാണ് ലിയാഖത്തിന്റെയും ഷമൈലയുടെയും ജീവിതത്തില്‍ .
ലാഹോര്‍ സ്വദേശികളാണ് ലിയാഖത്തും, ഷമൈലയും. . പ്രഭാതനടത്തതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്.
ഒരിയ്‌ക്കല്‍ ഷമൈല നടന്ന് പോകുന്നതിനിടെ, ലിയാഖത്ത് പിന്നില്‍ നിന്ന് പാട്ടും പാടിയെന്നും ഇതാണ് പ്രണയത്തില്‍ കലാശിച്ചതെന്നുമാണ് ലിയാഖത്ത് പറയുന്നത് . ഷമൈലയ്‌ക്ക് നിങ്ങളേക്കാള്‍ പ്രായകുറവല്ലേയെന്ന് ചോദ്യത്തിന് ഷമൈല ‘ പ്രണയത്തില്‍ പ്രായം കാണില്ല, പ്രണയം മാത്രമേ ഉണ്ടാകൂ. പ്രായമെന്താണ്, ജാതി എന്തെന്നൊന്നും കാണുന്നില്ല, പ്രണയം മാത്രം.’ ലിയാഖത്ത് പറയുന്നു
ഈ ബന്ധത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു . . ഈ വര്‍ഷം ആദ്യമാണ് ഇരുവരും വിവാഹിതരായത്.പ്രായഭേദമന്യേ എല്ലാവരും ഇത്തരം തീരുമാനങ്ങള്‍ എടുക്കണമെന്നും , എല്ലാവര്‍ക്കും അവരുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ എല്ലാ അവകാശമുണ്ടെന്നുമാണ് ഷമൈല പറയുന്നത്
റൊമാന്റിക് ആകാന്‍ പ്രായത്തിന്റെ നിര്‍ബന്ധമില്ലെന്ന് ലിയാഖത്ത് പറയുന്നു. ഓരോ പ്രായത്തിനും അതിന്റേതായ വ്യത്യസ്ത പ്രണയങ്ങളുണ്ട്. ജീവിതകാലം മുഴുവന്‍ താന്‍ ആസ്വദിച്ചുവെന്നും ലിയാഖത്ത് പറഞ്ഞു.