ഗള്‍ഫിലെത്താന്‍ രണ്ടരമണിക്കൂര്‍, നാടുപിടിക്കാന്‍ അതിലുമധികം

ട്ടന്നൂര്‍: അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിന് മുമ്ബുതന്നെ ഇവിടേക്ക് തടസ്സം കൂടാതെ എത്തിച്ചേരാവുന്ന റോഡുകളുടെ വികസനത്തിന് നടപടി തുടങ്ങിയതാണ്.ആറു റോഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്കായി രൂപകല്‍പന ചെയ്തിരുന്നത്.എന്നാല്‍ അഞ്ചാം വാര്‍ഷികത്തിലും ഈ റോഡുകള്‍ യാഥാര്‍ഥ്യമായിട്ടില്ല.ചര്‍ച്ചകളും പദ്ധതിരേഖ തയ്യാറാക്കലും കഴിഞ്ഞ് സ്ഥലമേറ്റെടുപ്പിനുള്ള നടപടികളിലേക്ക് നീങ്ങിതുടങ്ങിയെന്ത് മാത്രമാണ് ആശ്വാസം.വികസനത്തിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. മട്ടന്നൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ മിക്കപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ പതിന്മടങ്ങ് വര്‍ദ്ധനവാണ് വിമാനത്താവളം വന്നതോടെ ഉണ്ടായത്. ഇവയെ ഉള്‍ക്കൊള്ളാന്‍ റോഡ് സൗകര്യങ്ങള്‍ വികസിച്ചിട്ടില്ല.

spot_img

Related Articles

Latest news