വിവാഹം നടന്നത് ആറ് മാസം മുൻപ്; 20 കാരി വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ.

തൃശൂർ: യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കൊടകരയിലാണ് സംഭവം. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്രയാണ് മരിച്ചത്.  6 മാസം മുൻപാണ് സാന്ദ്രയുടെ വിവാഹം കഴിഞ്ഞത്.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു ആത്മഹത്യ. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ അടച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

സാന്ദ്രയുടെ ഭർത്താവ് വിപിൻ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപകടം സംഭവിച്ച വിപിൻ വിശ്രമത്തിലാണ്. അച്ഛൻ പ്രദീപ് വിദേശത്താണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Mediawings:

spot_img

Related Articles

Latest news