2021-22 വർഷത്തെ KVPY സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം

അടിസ്‌ഥാന ശാസ്‌ത്ര പഠന ഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ, സമർഥർക്കു പ്രോത്സാഹനം നൽകുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) പദ്ധതിയിൽ ചേരേണ്ടവർ ഓൺലൈൻ അപേക്ഷ ആഗസ്ത് 25 നകം സമർപ്പിക്കണം.

www.kvpy.iisc.ernet.in എന്ന വെബ് സൈറ്റിലെ Applications ലിങ്കിൽ ക്ലിക് ചെയ്ത്, റ‍‍ജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്.
1,250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 625 രൂപ.

 

spot_img

Related Articles

Latest news