2091 വിദ്യാര്‍ഥികള്‍ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിമുഖം വരച്ച്‌ ലോക റെക്കോഡിലേക്ക്

ലശ്ശേരി: കതിരൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചുമുതല്‍ പ്ലസ് വണ്‍ വരെയുള്ള 2091 വിദ്യാര്‍ഥികള്‍ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിമുഖം വരച്ച്‌ പുതുചരിതം രചിച്ചു.സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് ലോക നവീകരണത്തിന് ഒരു മുഖവുര എന്ന ശീര്‍ഷകത്തില്‍ കുട്ടികള്‍ ഗാന്ധിജിയുടെ മുഖം വരച്ചത്. കെ.പി. മോഹന്‍ എം.എല്‍.എ സംബന്ധിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശൈലജ, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ചന്ദ്രിക, പി.ടി.എ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി എന്നിവര്‍ സംസാരിച്ചു.ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ചന്ദ്രന്‍ കക്കോത്ത്, ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ കര്‍ത്ത എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി. മുഴുവന്‍ കുട്ടികളും അവര്‍ വരഞ്ഞ ഗാന്ധിമുഖ ചിത്രം നെഞ്ചോട് ചേര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. എസ്. അനിത സ്വാഗതം പറഞ്ഞു.

spot_img

Related Articles

Latest news