കൊവിഡ്: രാജ്യത്ത് വിതരണം ചെയ്തത് 21 കോടി ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്തിത് വരെ വിതരണം കഴിഞ്ഞത് 21 കോടി കൊവിഡ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 18 – 44 പ്രായ പരിധിയിലുള്ള 14,15,190 പേര്‍ കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. 9,075 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ഫേസ് 3 കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ ശേഷം 1,82,25,509 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ബീഹാര്‍, യു പി, ഗുജറാത്ത്, ഡല്‍ഹി, മധ്യ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ 15 – 44 പ്രായ പരിധിയുളള 10 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി.

1.82 കോടി വാക്‌സിന്‍ ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബാക്കിയുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുളളില്‍ അധികമായി 4 ലക്ഷം ഡോസുകള്‍ കൂടി നല്‍കും. കേന്ദ്ര സര്‍ക്കാരുകള്‍ വിവിധ മുന്‍ഗണനാ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായി 22.77 കോടി കൊവിഡ് വാക്‌സിനാണ് നല്‍കിയത്.

spot_img

Related Articles

Latest news