സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി; റിയാദില്‍ 21 പേര്‍ പിടിയില്‍

റിയാദ്: വഴിയാത്രക്കാർക്ക് നേരെ പിടിച്ചുപറിയും വീടുകള്‍ കൊള്ളയടിക്കലും തൊഴിലാക്കിയ 21 പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയും ഔദ്യോഗിക സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ചും വഴിയാത്രക്കാരെയും വീടുകള്‍ കയറിയും കൊള്ളയടി നടത്തിവന്ന സംഘമാണ് പൊലീസ് കുറ്റാന്വേഷണ വിഭാഗം പിന്തുടർന്ന് പിടികൂടിയത്.

ഇവരില്‍ 18 പേർ യമൻ പൗരന്മാരും മൂന്ന് പേർ സൗദി പൗരന്മാരുമാണ്. എല്ലാ കുറ്റകൃത്യങ്ങളും ആള്‍മാറാട്ടം നടത്തി സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിയമപാലകരുടെ വേഷം ധരിച്ച്‌, പരിശോധനയുടെ പേരില്‍ അവർ തെരുവ് കവർച്ചകള്‍ നടത്തുകയും വീടുകളില്‍ അതിക്രമിച്ചു കയറുകയും ചെയ്തതായി സൗദി ആഭ്യന്തര മന്ത്രലയം പറഞ്ഞു.

പ്രതികളെ പിടികൂടുന്ന ഒരു വീഡിയോ ക്ലിപ്പ് മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. സംഘത്തിന്റെ ഒളിത്താവളത്തിലും മോഷ്ടിച്ച വസ്തുക്കളുടെ ഒരു ശേഖരം തന്ന കണ്ടെടുത്തു. താല്‍ക്കാലിക വെയർഹൗസ് പോലെ തോന്നിക്കുന്ന സ്ഥലത്ത് നിയമപാലകർ റെയ്ഡ് നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

spot_img

Related Articles

Latest news