പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തി കൊലപ്പെടുത്തി

മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21 കാരിയെ കുത്തി കൊലപ്പെടുത്തി.യുവാവ് പിടിയിൽ,

ഏലംകുളം എളാട് ചെമ്മാട്ട് സ്വദേശി 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്.

ദൃശ്യയുടെ സഹോദരി 13 കാരി ദേവശ്രീക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദ് (21) പൊലീസ് കസ്റ്റഡിയിലാണ്.

വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് ഇന്ന് രാവിലെ വിനീഷ് ആക്രമണം നടത്തിയത്. നാട്ടുകാർ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു .

ദൃശ്യയെ കുത്താന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് സഹോദരി ദേവശ്രീക്കും പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ ദേവശ്രീ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തൽമണ്ണയിലെ സി.കെ സ്റ്റോഴ്സ് എന്ന കട കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചിരുന്നു.

കട കത്തിനശിച്ചതിലും അക്രമിക്ക് പങ്കുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

spot_img

Related Articles

Latest news