സംസ്ഥാനത്ത് 12 ദിവസത്തിനിടെ 2160 മരണങ്ങൾ

സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസത്തിനിടെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 2160 പേർക്കാണ് ഈ മാസം ജീവൻ നഷ്ടമായത്. മേയ് 19-നുശേഷം എല്ലാദിവസവും നൂറിലധികംപേരുടെ മരണം സ്ഥിരീകരിക്കുന്നുണ്ട്. ജൂൺ ആറിന് 227 മരണം സ്ഥിരീകരിച്ചിരുന്നു.

 

യഥാർഥ മരണം ഇതിലുമേറെ വരുമെന്നാണ് ആരോഗ്യരംഗത്തുള്ളവർ പറയുന്നത്. കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങൾമൂലം മരിച്ചവർ വേറെയുമുണ്ട്.

 

ശനിയാഴ്ചവരെ 10,975 പേർക്കാണ് ജീവൻനഷ്ടമായത്. മരണനിരക്ക് 0.4 ശതമാനത്തിലേക്ക് ഉയർന്നിട്ടുമുണ്ട്. ഏറ്റവുംകൂടുതൽ പേർക്ക് ജീവൻനഷ്ടമായ തിരുവനന്തപുരത്ത് മരണനിരക്ക് 0.84 ശതമാനമാണ്. ദേശീയതലത്തിൽ ഇത് 1.25 ശതമാനമാണ്.

spot_img

Related Articles

Latest news