27 വർഷത്തെ വൈരാഗ്യം: കോടതി വിധിക്ക്‌ പിന്നാലെ കൊലപാതകം

 

 

കിളിമാനൂർ : 27 വർഷത്തെ വൈരാഗ്യമാണ് പ്രഭാകരക്കുറുപ്പിനെയും വിമലാദേവിയെയും കൊല്ലാൻ ശശിധരനെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. പ്രഭാകരക്കുറുപ്പും ശശിധരനും അയൽവാസികളായിരുന്നു. അടുത്ത സുഹൃത്തുക്കളും. സൈനികസേവനത്തിനുശേഷം ശശിധരൻ പ്രഭാകരകുറുപ്പുമൊത്ത് ബഹ്റൈനിൽ ജോലി ചെയ്തിരുന്നു. തിരിച്ച് നാട്ടിലെത്തിയ ശേഷം ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി പ്രഭാകരകുറുപ്പ് അയച്ചു. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ മകൻ നിരാശനായിരുന്നു.

തുടർന്ന് ബഹ്റൈനിൽ വച്ച് ആത്മഹത്യ ചെയ്തു. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശത്രുതയായി. നിരന്തര ലഹളയെത്തുടർന്ന് പ്രഭാകരക്കുറുപ്പ് മടവൂരിൽ വീടു വാങ്ങി. ശശിധരന്റെ മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. എന്നാൽ ഈ കേസിൽ കോടതി വെള്ളിയാഴ്ച പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി.

ഇതോടെയാണ് രണ്ടുപേരെയും കൊല്ലാൻ ശശിധരൻ തീരുമാനിച്ചത്. പ്രഭാകരക്കുറുപ്പും ഭാര്യയും ബാങ്ക് ഉദ്യോസ്ഥയായ മകൾക്കൊപ്പമാണ് താമസം. ശനി രാവിലെ ഇവർ ബാങ്കിലേക്കു പോയശേഷം പതിനന്നോടെയാണ് ശശിധരൻ വീട്ടിലെത്തിയത്. വാതിൽ തുറന്ന പ്രഭാകരക്കുറുപ്പിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലയ്ക്കടിച്ചു. അതിനുശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.

spot_img

Related Articles

Latest news