72 മണിക്കൂറിനുള്ളിൽ 3 പി സി ആർ ടെസ്റ്റ്; നീറുന്ന യാത്രാനുഭവവുമായി പ്രവാസി.

വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വേണ്ടിയുള്ള നിർബന്ധിത പി സി ആർ ടെസ്റ്റ് പ്രവാസികളെ ആകെ വലച്ചിരിക്കുകയാണ്. സൊമാലി ലാന്റിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ 72 മണിക്കൂറിനുള്ളിൽ 3 പി സി ആർ ടെസ്റ്റ് നടത്തേണ്ടിവന്ന ദയനീയ അവസ്ഥയാണ് പ്രവാസിയായ മുഹമ്മദ് മോങ്ങത്തിന് പറയാനുള്ളത്.

ഒന്നര വർഷത്തോളം സോമാലി ലാൻഡിൽ ജോലി ചെയ്യുകയും നാട്ടിലേക്ക് പുറപ്പെടാൻ സമയത്ത് സോമാലി ലാൻഡിൽ പിസിആർ ടെസ്റ്റിന് വിധേയമാവുകയും നേരിട്ട് ഇന്ത്യയിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബൈ വഴി ടിക്കറ്റ് എടുക്കുകയും ചെയ്തു. ദുബായിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാൻ 12 മണിക്കൂർ ഉള്ളതിനാൽ വീണ്ടും ദുബായിൽ പിസിആർ ടെസ്റ്റ് നടത്തി. രാവിലെ ദുബായിൽ നിന്നും കോഴിക്കോട് എത്തി തുടർന്നും പിസിആർ ടെസ്റ്റിന് വിധേയമായി. ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും,സാനിറ്റേയ്‌സർ ഉപയോഗിക്കുകയും, ഫേസ് മാസ്‌കും കൂടി ധരിച്ച് യാത്ര വളരെ സുരക്ഷിതമാക്കുക  ചെയ്തിട്ട് പോലും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റിന്റെ പേരിൽ ചൂഷണത്തിനിരയാകുന്നവർ ഇതുപോലെ അനവധിയാണ്.

കോവിഡ് ജനിതക മാറ്റത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ അടക്കം പതിനായിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികൾക്കും സൗദിയിലേക്കും, കുവൈത്തിലേക്കും പോകാൻ കഴിയാതെ തിരിച്ച് പോരേണ്ടി വരുന്നവർക്കും ഭരണകൂടത്തിന്റെ ആനുകൂല്യം ലഭിക്കുകയാണെങ്കിൽ വളരെ ആശ്വാസകരമാകും. കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ പലരും ബന്ധുക്കളെയും, സുഹൃത്തുക്കളെയും വിളിച്ച് പിസിആർ ടെസ്റ്റിനുള്ള പണം സ്വരൂപിക്കുന്ന സ്ഥിതി വളരെ വേദനാജനകമാണ്. ആവശ്യത്തിനും അനാവശ്യത്തിനും സമരങ്ങളും, യാത്രകളും നടക്കുന്ന ഇടത്തിൽ പ്രവാസികളോടുള്ള ഈ അനീതി ന്യായീകരിക്കാൻ കഴിയാത്തതാണ്.

spot_img

Related Articles

Latest news