നരിക്കുനി: മടവൂര്‍ സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വന്ന സി എം വലിയുല്ലാഹിയുടെ 31ാമത് ആണ്ടു നേര്‍ച്ചയും ആത്മീയ സമ്മേളനവും മടവൂര്‍ ശരീഫില്‍ സമാപിച്ചു. കാവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൂര്‍ണമായും ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. ആത്മീയ മജ്ലിസില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സഫ് വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളനം കേരളാ മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ കെ അഹമ്മദ് കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുറഹ്മാന് ബാഖവി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണവും നടത്തി. സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി മടവൂര്‍, യു കെ മജീദ് മുസ്ലിയാര്, കെ ആലിക്കുട്ടി ഫൈസി, ടി കെ മുഹമ്മദ് ദാരിമി, മുസ്തഫ സഖാഫി മരഞ്ചാട്ടി, അബ്ദുല്‍ ഖാദര്‍ ബാഖവി ഐക്കരപ്പടി ഹമീജാന്‍ ലത്വീഫി ചാവക്കാട് പ്രസംഗിച്ചു.