വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്
കോഴിക്കോട്: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമമെന്നു പരാതി. കല്‍പ്പറ്റയില്‍ നിന്ന് മടങ്ങുംവഴി കൊടുവള്ളിയിൽ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്.
സംഭവത്തിൽ പൊലീസ് കേസെടുത്തെന്ന് കസ്റ്റംസ് കമ്മിഷണര്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു. ഇന്നലെ കസ്റ്റംസിന്‍റെ പ്രിവന്‍റീവ് യൂണിറ്റ് കൽപ്പറ്റയിൽ സുമിത് കുമാർ ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്.