സർക്കാർ ആശുപത്രികളിൽ 38.7 ശതമാനം ഐസിയു കിടക്കകളുണ്ട്: മുഖ്യമന്ത്രി 

തിരുവനന്തപുരം:സംസ്ഥാനത്തെ‌ സർക്കാർ ആശുപത്രികളിൽ 38.7 ശതമാനം ഐസിയു കിടക്കകൾ ബാക്കിയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2857 കിടക്കയിൽ 996 ബെഡ്‌ കോവിഡ് രോഗികൾക്കും 756 എണ്ണം മറ്റ് ചികിത്സയ്ക്കായുമാണ്‌ ഉപയോഗിക്കുന്നത്‌. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡിൽ 1037 എണ്ണം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്‌. സർക്കാർ ആശുപത്രികളിൽ ആകെ 2293 വെന്റിലേറ്ററുണ്ട്. 441 എണ്ണത്തിൽ കോവിഡ് രോഗികളും 185 എണ്ണത്തിൽ മറ്റുള്ളവരും ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്റിലേറ്ററിൽ 377 എണ്ണത്തിൽ കോവിഡ് രോഗികളുണ്ട്‌. സിഎഫ്എൽടിസികളിലെ ബെഡുകളിൽ 0.96 ശതമാനവും സിഎൽടിസികളിലെ ബെഡുകളിൽ 20.6 ശതമാനവും കിടക്കകൾ ഓക്സിജൻ ബെഡുകളാണ്. മെഡിക്കൽ കോളേജിൽ ആകെയുള്ള 3231 ഓക്സിജൻ കിടക്കയിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്‌ക്കുള്ളവ. അതിൽ 1429 ബെഡിലും രോഗികളുണ്ട്‌. 546 പേർ മറ്റ് രോഗികളാണ്.

 

3231 ഓക്സിജൻ കിടക്കയിൽ 1975 എണ്ണമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിന്‌ കീഴിലുള്ള ആശുപത്രികളിൽ 3001 ഓക്സിജൻ കിടക്കയുണ്ട്‌. അതിൽ 2028 എണ്ണം കോവിഡ് ചികിത്സയ്ക്ക് നീക്കിവച്ചിരിക്കുകയാണ്‌. അവയിൽ 1373 എണ്ണത്തിൽ ഇപ്പോൾ ആളുണ്ട്‌.

 

കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം കിടക്കകളിലും രോഗികളുണ്ട്‌. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ കിടക്കയിൽ 66.12 ശതമാനം ഇതിനോടകം ഉപയോഗത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news