സംസ്ഥാനത്ത് 38 എസ്‌പിമാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം> സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരടക്കം 38 എസ്പിമാരെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി.

ആലപ്പുഴ പൊലീസ് മേധാവി ജി ജയ്ദേവിനെ എറണാകുളം എടിഎസ് (ഓപ്പറേഷന്‍) എസ്പിയായി നിയമിച്ചു. ചൈത്ര ജോണ്‍ തെരേസയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി പകരം നിയമിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോയെ കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എംഡിയാക്കി.

തിരുവനന്തപുരം സിറ്റി ഡിസിപി അജിത് കുമാറിന് കണ്ണൂര്‍ സിറ്റി പൊലീസ് മേധാവിയുടെ ചുമതല നല്‍കി. കെഎപി ബറ്റാലിയന്‍ കമാന്‍ഡന്റ് അങ്കിത് അശോകനെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറായി നിയമി)ച്ചു. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ ബി രവിയെ വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ എസ്പിയയായും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി പി ബി രാജീവിനെ വനിതാ കമീഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്കും കോഴിക്കോട് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.

എറണാകുളം റേഞ്ച് എസ്പി ജെ ഹേമേന്ദ്രനാഥാണ് കെഎസ്‌ഇബിയുടെ പുതിയ ചീഫ് വിജിലന്‍സ് ഓഫീസര്‍. പുതുതായി ഐപിഎസ് ലഭിച്ച കെ എസ് ഗോപകുമാറിനാണ് റെയില്‍വേ എസ്പിയുടെ ചുമതല. എറണാകുളം വിജിലന്‍സ് സെപ്ഷ്യല്‍ സെല്‍ എസ്പിയായി പി ബി ജോയിയെയും കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ തസ്തികയില്‍ ആര്‍ സുനീഷിനെയും നിയമിച്ചു.

മറ്റ് നിയമനങ്ങള്‍: ബി കെ പ്രശാന്തന്‍ കാണി ( റാപ്പിഡ് റസ്പോണ്‍സ് ആന്‍ഡ് റസ്ക്യൂ ഫോഴ്സ് കമാന്‍ഡന്റ്), കെ എം സാബു മാത്യു ( എറണാകുളം റേഞ്ച് വിജിലന്‍സ് എസ്പി), കെ എസ് സുദര്‍ശനന്‍ (ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി), ഷാജി സുഗതന്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എസ്പി), കെ വി വിജയന്‍ ( ക്രൈംബ്രാഞ്ച് ആസ്ഥാനം എസ്പി), വി അജിത് (തിരുവനന്തപുരം സിറ്റി ഡിസിപി), എന്‍ അബ്ദുല്‍ റഷീദ്( കേരള ആംഡ് വുമണ്‍ പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ്), വി എസ് അജി (പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് ലീഗല്‍ അഫേഴ്സ് എഐജി), ആര്‍ ജയശങ്കര്‍ (തിരുവനന്തപുരം വിജിലന്‍സ് സതേണ്‍ റേഞ്ച് എസ്പി), വി എം സന്ദീപ് ( കെഎപി രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ്), വി സുനില്‍കുമാര്‍ (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഒന്ന് എസ്പി),കെ കെ അജി ( തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് നാല് എസ്പി), എ എസ് രാജു (വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ സെല്‍ എസ്പി), കെ എല്‍ ജോണ്‍കുട്ടി (കോട്ടയം ക്രൈംബ്രാഞ്ച് എസ്പി), എന്‍ രാജേഷ് (സംസ്ഥാന സെപ്ഷ്യല്‍ ബ്രാഞ്ച് ആഭ്യന്തര സുരക്ഷ എസ്പി),റജി ജേക്കബ് ( തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന്), കെ ഇ ബൈജു (സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി,അഡ്മിനിട്രേഷന്‍), ആര്‍ മഹേഷ് (കണ്ണൂര്‍ റൂറല്‍ ജിലവൊ പൊലീസ് മേധാവി), കെ പി അബ്ദുള്‍ റസാഖ്( കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി), പ്രിന്‍സ് എബ്രഹാം( സ്പെഷ്യബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്പി), പി പി സദാനന്ദന്‍ (ക്രൈംബ്രാഞ്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള എസ്പി), പ്രജീഷ് തോട്ടത്തില്‍( കോഴിക്കോട് വിജിലന്‍സ് യൂണിറ്റ്), പി സി സജീവന്‍ (തൃശൂര്‍ ക്രൈംബ്രാഞ്ച്), ലാജി( തിരുവനന്തപുരം സിറ്റി ക്രൈം ഡിസിപി), എ നാസിം( പൊലീസ് ആസ്ഥാനത്തെ എന്‍ആര്‍ഐ സെല്‍ എസ്പി), ജെ പ്രസാദ്( കേരള പിഎസ്സി എസ്പി).

spot_img

Related Articles

Latest news