സൗദി : ബാങ്കിങ് മേഖലയിലെ തട്ടിപ്പുകളും വഞ്ചനയും തടയാൻ മുന്നറിയിപ്പുമായി സൗദി പൊതു സുരക്ഷാ വിഭാഗം.
ബാങ്കിലെ ജീവനക്കാരനെന്ന് പറഞ്ഞു വിളിക്കുന്നത് യഥാർത്ഥ ബാങ്ക് ജീവനക്കാരനാണെങ്കിൽ മൂന്ന് കാര്യങ്ങൾ ഫോണിലൂടെ നൽകാൻ ആവശ്യപ്പെടില്ല.
ബാങ്ക് കാർഡിന്റെ പിൻ നമ്പർ, ബാങ്ക് പാസ് വേർഡ്, മൊബൈലിലേക്ക് അയച്ച ഒ ടി പി നമ്പർ
എന്നിവ ബാങ്ക് ഉദ്യോഗസ്ഥർ ചോദിക്കില്ല എന്നാണ് സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്
അത് കൊണ്ട് തന്നെ മേൽ പരാമർശിച്ച കാര്യങ്ങൾ ആരെങ്കിലും ചോദിക്കുന്നുവെങ്കിൽ അത് തട്ടിപ്പ് സംഘം ആണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
സംശയസ്പദമായ രീതിയിൽ കാളുകൾ ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, പൊതു സുരക്ഷാ ഡിപാർട്ട്മെൻ്റിൽ അറിയിക്കുകയോ മക്ക, റിയാദ് പ്രവിശ്യയിൽ ഉള്ളവർക്ക് 911 ലും മറ്റു പ്രവിശ്യകളിലുള്ളവർക്ക് 999 ലും അറിയിക്കണമെന്നും പൊതു സുരക്ഷാ വിഭാഗം അറിയിക്കുന്നു.