കല്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍കൂടി ഇന്ന് ലഭിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു.ഇതോടെ ദുരന്തത്തില്‍ ഔദ്യോഗികമായി 427 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതുവരെ, 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹഭാഗവുമടക്കം നാല് മൃതദേഹങ്ങളാണ് കിട്ടിയത്. ഇന്ന് ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 130 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇനി 11 പേരുടേത് കിട്ടാനുണ്ട്, മന്ത്രി പറഞ്ഞു.