കൊവിഡ് : യുഎസ്സില്‍ അനാഥരായത് 43,000 കുട്ടികള്‍ക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് 43,000 കുട്ടികള്‍ അനാഥരായതായി പഠനം. ജെഎഎംഎ പീഡിയാട്രക് നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ സംഭവിക്കുന്നതിനേക്കാള്‍ 20 ശതമാനം കൂടുതലാണ് ഇത്.

മാതാപിതാക്കളുടെ മരണം കുട്ടികളെ മാനസികമായി മാത്രമല്ല, സാമ്പത്തികമായും തകര്‍ക്കുമെന്ന് പഠനം നടത്തിയവരില്‍ ഒരാളായ എമിലി സ്മിത് ഗ്രീന്‍വേ പറയുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് എമിലി സ്മിത്ത്.

അമേരിക്കയിലെ ആകെ കുട്ടികളില്‍ 14 ശതമാനവും കൊവിഡ് ബാധ മൂലം അനാഥരാവുന്നവരില്‍ 20 ശതമാനവും മാത്രമാണ് കറുത്ത വര്‍ഗക്കാരായ കുട്ടികളെങ്കിലും അനാഥത്വത്തിന്റെ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത് ഇവരാണ്. ലാറ്റിനൊ അമേരിക്കന്‍ കുട്ടികളാണ് മറ്റൊരു വിഭാഗം.

യുഎസ്സില്‍ കൊവിഡ് വ്യാപനം കുറയുകയും പൗരന്മാരില്‍ വലിയൊരു വിഭാഗത്തിന് വാക്‌സിന്‍ നല്‍കുകയും ചെയ്തതോടെ പ്രതിസന്ധി നീങ്ങിയെങ്കിലും കൊവിഡ് മൂലം ഉറ്റവര്‍ നഷ്ടപ്പെട്ട 6,00,000 കുടുംബങ്ങള്‍ക്ക് അതിന് ഇനിയും സമയമെടുക്കുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നത്. ഉറ്റവരുടെ നഷ്ടം ഉണ്ടാക്കുന്ന വൈകാരികത മാത്രമല്ല, സാമ്പത്തിക തകര്‍ച്ചയും പ്രശ്‌നമാവും.

spot_img

Related Articles

Latest news