എഡിന്‍ബര്‍ഗ് : മഞ്ഞുമൂടി കിടക്കുന്ന ഒരു കയറ്റം കയറാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഗ്രഹാംസ് ഡയറി പ്രൊഡക്ടിസിന്റെ ടാങ്കര്‍ ലോറി. സംഭവം കണ്ട് വന്ന ചാര്‍ലിന്‍ ലെസ്ലി എന്ന യുവതി ടാങ്കര്‍ ലോറി പിന്നില്‍ നിന്നും തള്ളിക്കൊടുത്തു. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയായ ചാര്‍ലിന്‍ തന്റെ മൂന്ന് മക്കളോടൊപ്പം കടയിലേക്ക് പോകുന്നതിനിടെയാണ് പാല്‍ നിറച്ച ടാങ്കര്‍ കയറ്റം കയറാന്‍ ബുദ്ധിമുട്ടുന്നത് കാണുന്നത്.ഉടന്‍ തന്നെ ലോറിക്ക് പിന്നിലെത്തിയ ചാര്‍ലിന്‍ വാഹനം തള്ളി കയറ്റാന്‍ സഹായിക്കുകയായിരുന്നു.
മഞ്ഞുമൂടിയ വഴിയായതിനാല്‍ ടാങ്കര്‍ പിന്നിലേക്ക് ഉരുണ്ട് അപകടം സംഭവിക്കാന്‍ ഏറെ സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആ സമയത്ത് താന്‍ അതൊന്നും ചിന്തിച്ചില്ലെന്നാണ് ചാര്‍ലിന്റെ മറുപടി. അതേ സമയത്തുതന്നെ മഞ്ഞില്‍ പുതഞ്ഞ ഒരു കാര്‍ തള്ളി കയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, തൊട്ടു പിന്നില്‍ വന്ന ലോറിയുടെ കാര്യം ആരും ശ്രദ്ധിച്ചില്ല.
ചാര്‍ലിന് നന്ദി അറിയിച്ചുകൊണ്ട് ലോറിയുടെ ഉടമസ്ഥരായ ഗ്രഹാംസ് ഡയറി പ്രൊഡകട്സ് രംഗത്തെത്തിയിട്ടുണ്ട്. ചാര്‍ലിന്റെ നല്ല മനസ്സിന് നന്ദിസൂചകമായി ഒരു വര്‍ഷത്തേക്ക് ഗ്രഹാംസ് ഡയറി പ്രൊഡക്ടിസിന്റെ പാലുല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കും.