നാലാമത് ഒഐസിസി റിയാദ് പ്രവാസി സുരക്ഷാ ക്യാമ്പയിൻ ജനുവരി 26 മുതൽ

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ കാലങ്ങളിൽ നടത്തിയിരുന്ന നോർക്ക കാർഡ് വിതരണത്തിന്റെ നാലാംഘട്ടം ഈ വരുന്ന വെള്ളിയാഴ്ച്ച (26/01/2024) ഉച്ചയ്ക്ക് 03 മുതൽ വൈകിട്ട് 07- വരെ ഒ.ഐ.സി.സി ബത്ഹ ഡി – പാലസ് ഹോട്ടൽ ഓഫീസിൽ വെച്ച് തുടക്കം കുറിക്കുകയാണ്.

പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സേവനങ്ങള്‍, നോർക്ക ഐ.ഡി.കാർഡ് പുതിയതായി എടുക്കുന്നതിനും, കാർഡുകൾ പുതുക്കാത്തവർക്ക് പുതുക്കുവാനും, നോർക്ക ക്ഷേമ പദ്ധതിയിൽ അംഗങ്ങളാകാനുള്ള അവസരം നിങ്ങൾ ഓരോരുത്തർക്കും ഇവിടെ വിനിയോഗിക്കാവുന്നതാണ്.

വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം.

നോർക്ക ഐഡി കാർഡിന് പുതിയതായി അപേക്ഷിക്കാൻ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ സ്വയം സാക്ഷിപ്പെടുത്തിയ പാസ്പോർട്ട് കോപ്പിയുടെ ആദ്യ പേജ്, അവസാന പേജ്, ഇഖാമ കോപ്പി,രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. കൂടാതെ നോർക്ക കാർഡ് പുതുക്കുന്നവരാണങ്കിൽ അവരുടെ പഴയ കാർഡിന്റെ കോപ്പി കൂടി കൈവശം ഉണ്ടായിരിക്കണം

വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറീയിച്ചു.

സക്കീർ ധാനത്ത്
0567491000

സുരേഷ് ശങ്കർ

0559622706

അമീർ പട്ടണത്
0567844919

സാബു കല്ലേലിഭാഗം
0551165719

spot_img

Related Articles

Latest news