പ്രഭാഷണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

പൊന്നാനി :-എറണാംകുളം KUFOS ൽ പഠിച്ചു കൊണ്ട് നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ISRO ഹൈദരാബാദിൽ നിന്നും പ്രൊജക്റ്റ്‌ ചെയ്തു കേരള യൂണിവേഴ്സിറ്റി ഫിഷറീസ് & ഓഷ്യൻ സ്റ്റടീസിൽ നിന്ന് MSC Remote sensing and GIS ൽ 4‘th Rank കരസ്തമാക്കിയ ഹംന ഫർസീന് പൊന്നാനി CYSF വനിതാ വിങ്ങിന്റെ നേത്രത്വത്തിൽ പൊന്നാനി നുഫിയ്യസ് പാലസ് ആനപ്പടിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു. അനുമോദനം സ്വീകരിച്ചു കൊണ്ട് ഹംന ഫർസീൻ പ്രസംഗിച്ചു. “പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ ചെറു പ്രായത്തിൽ തന്നെ വിവാഹം ചെയ്ത് അയക്കാതെ അവർ ആഗ്രഹിക്കുന്ന കോഴ്സ് എടുത്തു പഠിക്കാനുള്ള അവസരം രക്ഷ കർത്താക്കൾ ചെയ്തു കൊടുക്കേണ്ടതാണ് എന്ന് എടുത്തു പറഞ്ഞു. പൊന്നാനി സ്വദേശി കെ.ആർ ഫൈസലിന്റെയും നൂർജയുടെയും മകളാണ് ഹംന ഫർസീൻ. ചടങ്ങിൽ. ചടങ്ങിൽ സി.വി ജമീല ടീച്ചർ “സ്ത്രീയും ആധുനിക സമൂഹവും ”എന്ന വിഷയത്തേക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. തന്റെ മത ചിട്ടകൾ പാലിച്ചു കൊണ്ട് തന്നെ സ്ത്രീകൾ പുരുഷന് ഒപ്പം തന്നെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് സദസ്സിനെ ഉൽബോധിപ്പിച്ചു. ബുഷ്‌റ ടീച്ചർ സ്വാഗതവും, ജമീല നന്ദിയും പറഞ്ഞു .

spot_img

Related Articles

Latest news