വയനാട്: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസില്‍വച്ച് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി
11 ലക്ഷംരൂപ അടിയന്തരധനസഹായം നല്‍കും.
40 ലക്ഷം രൂപകൂടി നല്‍കാന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു. പോളിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മകളുടെ ഉപരിപഠനം സര്‍ക്കാര്‍ ഏറ്റെടുക്കും.
പോളിന്‍റെ കടങ്ങള്‍ ഏറ്റെടുക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും സര്‍വകക്ഷി യോഗം അംഗീകരിച്ചു