ന്യൂഡൽഹി : രാജ്യസഭയിലെ വനിതാ എംപി മാർ ലോക വനിതാദിനത്തോടനുബന്ധിച്ച് പാർലിമെന്റിലെ 50 ശതമാനം വനിതാ പ്രാതിനിധ്യം എന്ന ദീർഘ നാളത്തെ ആവശ്യം വീണ്ടും ഉന്നയിച്ചു. വനിതാ ദിനത്തിൽ മാത്രമൊതുങ്ങുന്നതാണ് നാളിതുവരെയുള്ള വനിതാ അവകാശങ്ങൾക്കു വേണ്ടിയുള്ള മുറവിളികളും എന്നവർ അപലപിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ വനിതാ എംപി മാരും ചേർന്നാണ് ഇങ്ങനെ ഒരു ആവശ്യവുമായി മുൻപോട്ടു വന്നത്. 33 ശതമാനം സംവരണം വേണമെന്ന് 24 വര്ഷം മുൻപ് ആവശ്യപ്പെട്ടിരുന്നു. നേതൃ പദവിയിൽ ഇന്നും സ്ത്രീ പ്രാതിനിധ്യം 7 ശതമാനത്തിലും കുറവാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല.