അഞ്ഞൂറ് കോടിയുടെ കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നല്‍കുമെന്ന് ഫൈസര്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി രൂപയുടെ കൊവിഡ് മരുന്ന് നല്‍കുമെന്ന് ഫൈസര്‍ അറിയിച്ചു. ഫൈസര്‍ തന്നെ ഉത്പാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. രാജ്യത്തെ കൊവിഡ് ചികിത്സാ പ്രോട്ടോക്കോള്‍ അംഗീകരിച്ച മരുന്ന് ആണ് ഇപ്പോള്‍ കയറ്റി അയക്കുന്നത്. എന്നാല്‍ ഫൈസര്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല.

ഇന്ത്യയിലെ എല്ലാ രോഗികള്‍ക്കും കൊവിഡ് ചികില്‍സ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് നല്‍കുന്നതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമാണിത് എന്നും ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബുര്‍ല പറഞ്ഞു.

spot_img

Related Articles

Latest news