തിരുവനന്തപുരം: അമ്പുരിയില്‍ കൂണ്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അമ്പൂരി സെറ്റില്‍മെന്റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുണ്‍, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് ശരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. വീടിന് സമീപത്തെ പറമ്പില്‍ നിന്ന കൂണായിരുന്നു പാകം ചെയ്ത് കഴിച്ചത്. ഇതില്‍ മോഹൻ, സാവിത്രി അരുണ്‍, എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. മറ്റു രണ്ടു പേരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

