മഥുരയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ വായില്‍ രക്തസ്രാവമുണ്ടായ 60 കാരന്‍ മരിച്ചു

ന്‍ഡോര്‍: മഥുരയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ വായില്‍ രക്തസ്രാവമുണ്ടായ 60കാരന്‍ മരിച്ചു.

നോയിഡ സ്വദേശിയായ അതുല്‍ ഗുപ്തയാണ് മരിച്ചത്. യാത്രക്കിടെ ആരോഗ്യനില മോശമായ അതുലിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വിമാനം വഴിതിരിച്ച്‌ വൈകിട്ട് 5.30 ഓടെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേ അദ്ദേഹം മരണപ്പെടുകയായിരുന്നു.

അദ്ദേഹത്തിന് നേരത്തേ തന്നെ ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. വഴി തിരിച്ചുവിട്ട വിമാനം 6.40ന് ഡല്‍ഹിയിലേക്ക് തിരിച്ചു.

spot_img

Related Articles

Latest news