67 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ദേശീയ പൈതൃക രജിസ്റ്ററില്‍

യാംബു: സൗദി അറേബ്യയില്‍ 67 പുരാവസ്തു കേന്ദ്രങ്ങള്‍ കൂടി ദേശീയ പൈതൃക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി. ഇതോടെ രാജ്യത്തുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത ചരിത്ര കേന്ദ്രങ്ങളുടെ എണ്ണം 8,531 ആയി.

പുതുതായി ഉള്‍പ്പെടുത്തിയ സ്മാരകങ്ങളില്‍ വടക്കന്‍ അതിര്‍ത്തിയില്‍ 15, തബൂക്കില്‍ 13, ഹാഇലില്‍ 10, അല്‍-ജൗഫില്‍ ഒമ്ബത്, അല്‍-ഖസീമില്‍ അഞ്ച്, റിയാദിലും അസീറിലും നാല് വീതം, മദീനയിലും അല്‍-ബാഹയിലും മൂന്നു വീതവും മക്കയില്‍ ഒന്നും കേന്ദ്രങ്ങളാണ് പുതുതായി പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്

പുരാവസ്തു കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എസ്.സി.ടി.എച്ച്‌ ദേശീയ രജിസ്റ്റര്‍ ആരംഭിച്ചത്. പുരാവസ്തു ഗവേഷണത്തിനും ചരിത്ര പഠനത്തിനും ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഒരുക്കി സമഗ്രമായ ആസൂത്രണ പദ്ധതികളാണ് എസ്.സി.ടി.എച്ച്‌ അതോറിറ്റി രൂപം നല്‍കിയിട്ടുള്ളത്.

സൗദിയിലെ വിവിധ മേഖലയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി സന്നദ്ധ സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയുടെ ചരിത്രത്തിന്റെ നാള്‍വഴികള്‍ പകുത്തുനല്‍കുന്നതും വ്യത്യസ്ത വാസ്തുശില്പ ചാരുതയില്‍ ശ്രദ്ധേയമായ കെട്ടിടങ്ങളും ചരിത്രാതീത കാലഘട്ടത്തിലുള്ള ശേഷിപ്പുകളും ശിലാലിഖിതങ്ങളും അടക്കമുള്ളതാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത സ്മാരകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news